Sun. Dec 22nd, 2024
ആലപ്പുഴ:

പുന്നപ്ര–വയലാർ സ്മാരകത്തിലെ ബിജെപി പുഷ്പാർച്ചന രക്തസാക്ഷികളെ അപമാനിക്കാനും സമാധാനാന്തരീക്ഷം തകർക്കാനുമുള്ള ബോധപൂർവമായ ശ്രമമെന്ന് ആലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പി ചിത്തരഞ്ജൻ. സ്വാതന്ത്ര്യ സമരമായി പുന്നപ്ര–വയലാറിനെ അംഗീകരിച്ചിട്ടുള്ളതാണെന്നും സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷുകാരുടെ കുഴലൂത്തുകാരായിരുന്ന ആർഎസ്എസ് ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാരുടെ ഉടമസ്ഥതയിലുള്ള രക്തസാക്ഷി സ്മാരകത്തിൽ കടന്നുകയറി പ്രശ്നമുണ്ടാക്കാൻ ശ്രമിച്ച സന്ദീപ് വാചസ്പതിക്കെതിരെ പരാതി നൽകുമെന്നു സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു.

By Divya