Sun. Dec 22nd, 2024
ബംഗാൾ:

കേസ് വിവരങ്ങൾ മറച്ചുവച്ചതിനാൽ മുഖ്യമന്ത്രി മമത ബാനർജിയുടെ നാമനിർദേശപത്രിക തള്ളണമെന്ന് ബിജെപി. എതിരാളി സുവേന്ദു അധികാരിക്കു രണ്ടിടത്തു വോട്ടുള്ളതിനാൽ പത്രിക തള്ളണമെന്ന് തൃണമൂൽ കോൺഗ്രസ്. നന്ദിഗ്രാമിൽ പത്രിക തള്ളലിന്റെ പേരിലാണ് പുതിയ പോര്.

6 കേസുകളുടെ വിവരങ്ങൾ മമത മറച്ചുവച്ചെന്നാണ് സുവേന്ദുവിന്റെ ആരോപണം. പിന്നാലെ, സുവേന്ദുവിന് നന്ദിഗ്രാമിനു പുറമേ സമീപ മണ്ഡലമായ ഹാൽദിയയിലും വോട്ടുണ്ടെന്നു തൃണമൂൽ എംപി ഡെറക് ഒബ്രയൻ തിരിച്ചടിച്ചു.

മമതയ്ക്കെതിരെ അസമിൽ 5 കേസും ബംഗാളിൽ ഒരു സിബിഐ കേസും ഉണ്ടെന്നും അക്കാര്യം പത്രികയിലില്ലെന്നുമാണു സുവേന്ദു പരാതി നൽകിയത്. അതേസമയം, കേസ് മറ്റൊരു മമത ബാനർജിക്ക് എതിരെയാണെന്ന് സിബിഐ സൂചിപ്പിച്ചു.

By Divya