Wed. Jan 22nd, 2025
സൗദി:

യുഎഇ – ഇസ്രാഈല്‍ ഉഭയകക്ഷി ബന്ധം കൂടുതൽ മേഖലകളിലേക്ക്. ഇസ്രാഈലിലെ എണ്ണമറ്റ സ്ഥാപനങ്ങളുമായാണ് യുഎഇ കമ്പനികൾ കരാർ രൂപപ്പെടുത്തുന്നത്. സർക്കാർ വക സ്ഥാപനങ്ങളുമായും സഹകരണം വിപുലപ്പെടുത്താനുള്ള തീരുമാനത്തിലാണ് യുഎഇ.

അബുദാബി ഗ്ലോബൽ മാർക്കറ്റ് രജിസ്‌ട്രേഷൻ അതോറിറ്റിയും ഇസ്രാഈലി കോർപ്പറേഷൻ അതോറിറ്റിയിലെ കമ്പനികളുടെ രജിസ്ട്രാരും തമ്മിലാണ് ഏറ്റവും അവസാനമായി പുതിയ സഹകരണ കരാറിൽ ഒപ്പുവെച്ചത്. ഇരു സ്ഥാപനങ്ങളുടെയും അധികാരപരിധിയിലുള്ള ബിസിനസ് അവസരങ്ങൾ സുഗമമാക്കുന്നതിനും രജിസ്‌ട്രേഷൻ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും കരാർ സഹായിക്കും.

By Divya