Thu. Apr 25th, 2024
ചെ​ന്നൈ:

പു​തു​ച്ചേ​രി നി​യ​മ​സ​ഭ തിര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി വി നാ​രാ​യ​ണ​സാ​മി​യെ മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന്​ മാ​റ്റി​നി​ർ​ത്തി കോ​ൺ​ഗ്ര​സ്. സം​സ്​​ഥാ​ന​ത്തെ തിര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നാ​രാ​യ​ണ​സാ​മി നേ​തൃ​ത്വം​ന​ൽ​കു​മെന്ന്​ പു​തു​ച്ചേ​രി​യു​ടെ ചു​മ​ത​ല​വ​ഹി​ക്കു​ന്ന എഐസിസി ഇ​ൻ​ചാ​ർ​ജ്​ ദി​നേ​ഷ്​ ഗു​ണ്ടു​റാ​വു അ​റി​യി​ച്ചു. കോ​ൺ​ഗ്ര​സ്​ 14 സീ​റ്റു​ക​ളി​ലേ​ക്ക്​
സ്ഥാ​നാർത്ഥിക​ളെ പ്ര​ഖ്യാ​പി​ച്ചു.

തിര​ഞ്ഞെ​ടു​പ്പി​ന്​ തൊ​ട്ടു​മു​മ്പ്​​ കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ എംഎ​ൽഎ​മാ​ർ രാ​ജി​വെ​ച്ച്​ ബിജെപി​യി​ൽ ചേ​ർ​ന്ന​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ രാ​ഷ്​​ട്രീ​യ​പ്ര​തി​സ​ന്ധി​ക്കി​ടെ​യാ​ണ്​ ഭൂ​രി​പ​ക്ഷം ന​ഷ്​​ട​പ്പെ​ട്ട നാ​രാ​യ​ണ​സാ​മി സ​ർ​ക്കാ​ർ രാ​ജി​വെ​ച്ച​ത്. പു​തു​ച്ചേ​രി​യി​ലെ 30 നി​യ​മ​സ​ഭ സീ​റ്റു​ക​ളി​ൽ 15 സീ​റ്റു​ക​ളി​ലാ​ണ്​ കോ​ൺ​ഗ്ര​സ്​ മ​ത്സ​രി​ക്കു​ന്ന​ത്. ഡിഎംകെ 13ഉം ​സിപിഐ, വി​ടു​ത​ലൈ ശി​റു​ത്തൈ​ക​ള്‍ ക​ക്ഷി എ​ന്നി​വക്ക് ഓ​രോ സീ​റ്റു​മാ​ണ്​ ല​ഭി​ച്ച​ത്.

By Divya