Mon. Dec 23rd, 2024
തിരുവനന്തപുരം:

ഭക്ഷ്യക്കിറ്റ് കേന്ദ്രത്തിന്‍റേതാണെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഗരീബ് കല്യാൺ അന്ന യോജന വഴി നരേന്ദ്രമോദി സര്‍ക്കാര്‍ നൽകുന്ന ഭക്ഷ്യധാന്യങ്ങളാണ് സംസ്ഥാനം കിറ്റായി കൊടുക്കുന്നത്. ഗരീബ് കല്യാൺ യോജന വഴി കേന്ദ്രം രാജ്യം മുഴുവൻ ഭക്ഷ്യധാന്യം നൽകിയിട്ടുണ്ട്.

കേന്ദ്രം വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ കിറ്റാക്കി കൊടുത്തിട്ട് ഞെളിഞ്ഞു നിന്ന് ഞാന്‍ കൊടുത്തതാണ് ഇതൊക്കെ എന്ന് പറയാൻ കുറച്ചെങ്കിലും ഉളുപ്പ് വേണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സർക്കാര്‍ നടപ്പിലാക്കിയ ഭക്ഷ്യകിറ്റ്​കേന്ദ്രസർക്കാര്‍ നല്‍കുന്നതാണെന്ന തരത്തില്‍ നടക്കുന്നത്​ തെറ്റായ പ്രചാരണമാണെന്നും അങ്ങനെയെങ്കില്‍ മറ്റ്​സംസ്ഥാനങ്ങളിലും ഇതുപോലെ കിറ്റ് ​കൊടുക്കേണ്ടതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനൊപ്പമാണെന്നും​. ഇടതുപക്ഷത്തിന്‍റെ ജനപ്രീതിയിൽ എതിരാളികൾക്ക്​ആശങ്കയുണ്ടെന്നും അതുകൊണ്ടാണ് കൃത്രിമമായി വാർത്തകൾ സൃഷ്ടിച്ച്​ ചർച്ചകൾ വഴിതിരിച്ച്​ വിടാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമമെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

By Divya