Fri. Nov 7th, 2025
കൊച്ചി:

ശബരിമലയിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപി. വൃത്തികെട്ട രാഷ്ട്രീയക്കാരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ നാമനിർദേശപത്രിക സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ശബരിമല വിഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ബിജെപി അധികാരത്തിൽ വന്നാൽ ശബരിമലയിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഒരു വിഭാഗം യാത്രക്കാരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കേണ്ടതുണ്ടെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

By Divya