Wed. Nov 6th, 2024
കൊച്ചി:

യുഡിഎഫ് അധികാരത്തിൽ വന്നാൽ കിഫ്ബി ഉടച്ചു വാർക്കുമെന്ന് വി ഡി സതീശൻ. കിഫ്ബി പിരിച്ചുവിടാനാകില്ലെന്ന് പറഞ്ഞ സതീശൻ അടുത്ത സർക്കാരിൻ്റെ തലയിലേക്ക് 58000 കോടി രൂപയുടെ ബാധ്യത ഉണ്ടാക്കിയാണ് തോമസ് ഐസക്ക് പടി ഇറങ്ങുന്നതെന്നും കുറ്റപ്പെടുത്തി. വോട്ടെടുപ്പിന് മുമ്പ് രണ്ടു മാസത്തെ 3100 രൂപ ക്ഷേമ പെൻഷൻ ഒരുമിച്ചു നൽകി വോട്ട് തട്ടാനാണ് ഇടതു മുന്നണിയുടെ നീക്കമെന്നും സതീശൻ ആരോപിച്ചു.

ധർമ്മടത്ത് പിണറായി വിജയനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മയെ പിന്തുണയ്ക്കുന്നതോ കെ സുധാകരൻ മത്സരിക്കുന്നതോ ആണ് നല്ലതെന്ന് സതീശൻ അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തിൽ തീരുമാനം ഉടനുണ്ടാകുമെന്നും സതീശൻ പറ‌ഞ്ഞു. കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കെ സി വേണുഗോപാൽ ഇടപെട്ടുവെന്ന ആരോപണങ്ങളെ തള്ളിക്കളഞ്ഞ സതീശൻ വേണുഗോപാലിന്റേത് മികച്ച നേതൃത്വമാണെന്നും ഒരു തരത്തിലുള്ള അവിഹിതമായ ഇടപെടലും ഉണ്ടായിട്ടില്ലെന്നും അവകാശപ്പെട്ടു.

By Divya