Thu. Jan 23rd, 2025
ബംഗാൾ:

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗാളിൽ പ്രചരണം നടത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ ബംഗാൾ സന്ദർശനമാണ് ഇന്ന് നടക്കുന്നത്. പ്രചാരണം കടുപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത ഒരാഴ്ചക്കിടെ നാല് ദിവസം പ്രധാനമന്ത്രി ബംഗാളിൽ എത്തും.

പ്രമുഖരായവരെ പ്രധാനമന്ത്രിയുടെ വേദിയിൽ എത്തിക്കാൻ ബിജെപി നീക്കങ്ങൾ നടത്തിവരികയാണ്. തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും എംപിയുമായ ശിശിർ അധികാരി പ്രധാനമന്ത്രിയുടെ വേദിയിലെത്തുമെന്ന് ബിജെപി സ്ഥാനർത്ഥിയും മകനുമായ സുവേന്ദു അധികാരി പറഞ്ഞു.

അതിനിടെ ബാരക്പൂരിൽ നിന്നുള്ള ബിജെപി എംപി അർജുൻ സിംഗിന്റെ വീടിനു സമീപം ബോംബേറുണ്ടായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

By Divya