Fri. Jul 18th, 2025
ന്യൂഡൽഹി:

ബംഗാളിൽ മമത ബാനർജിക്കെതിരെ പോരാട്ടം നയിക്കുന്ന ബിജെപിക്കു വിനയായി പാളയത്തിൽ പട. സീറ്റിന്റെ പേരിലുള്ള തർക്കങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പാർട്ടി ദേശീയ നേതൃത്വം ബംഗാൾ നേതൃത്വത്തിനു കർശന നിർദേശം നൽകി.

അമിത്ഷായും ജെപി നഡ്ഡയുമടക്കം പര്യടനം നടത്തിയ യോഗങ്ങളിൽ ആളുകൾ കുറഞ്ഞതും സീറ്റ് നൽകാത്തതിന്റെ പേരിൽ അണികൾ ഓഫിസ് അടിച്ചു തകർത്തതുമാണ് കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിനു കാരണം. പര്യടനം കഴിഞ്ഞു മടങ്ങാനിരുന്ന അമിത്ഷാ തിങ്കളാഴ്ച സംസ്ഥാനത്തു തങ്ങി രാത്രി നീണ്ട നേതൃയോഗം നടത്തി.

By Divya