Sat. Jan 18th, 2025
ഗോദ്ര:

ഗുജറാത്തില്‍ ബിജെപിക്കെതിരെ പുതിയ നീക്കങ്ങളുമായി എഐഎംഐഎം. ഗോദ്രയില്‍ ബിജെപി അധികാരത്തില്‍ എത്താതിരിക്കാന്‍ 17 സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കാണ് എഐഎംഐഎം പിന്തുണ നല്‍കിയത്. ഗോദ്ര മുനിസിപ്പാലിറ്റിയില്‍ ഏഴ് സീറ്റുകളാണ് എഐഐഎം നേടിയത്. 17 സ്വതന്ത്രര്‍ക്ക് നിരുപാധികമായ പിന്തുണയാണ് എഐഎംഐഎം നല്‍കിയത്.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ യഥാക്രമം സ്വതന്ത്രരായഞാൻ സഞ്ജയ് സോണി, അക്രം പട്ടേല്‍ എന്നിവർക്ക് ലഭിച്ചു. ഫെബ്രുവരി 28 ന് നടന്ന വോട്ടെടുപ്പില്‍ ബിജെപിയും സ്വതന്ത്രരും 18 സീറ്റുകള്‍ വീതവും ഐഐഎംഐഎം ഏഴും സീറ്റും ഒരു സീറ്റ് കോണ്‍ഗ്രസിനും ലഭിച്ചു.

ഗോദ്രയില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് തടയുന്നതില്‍ തങ്ങള്‍ വിജയിച്ചുവെന്ന് എഎംഐഎം സംസ്ഥാന പ്രസിഡന്റ് സാബീര്‍ സാബിര്‍ കബ്ലിവാല പറഞ്ഞു.

By Divya