Mon. May 19th, 2025
ന്യൂഡൽഹി:

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖ്യ ഉപദേഷ്ടാവ് പി കെ സിൻഹ രാജിവച്ചു. 1977 ലെ യുപി കേഡർ ഐഎഎസ് ഓഫിസറായ അദ്ദേഹം നേരത്തേ കാബിനറ്റ് സെക്രട്ടറിയായിരുന്നു. രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി നിയോഗിക്കപ്പെട്ട അദ്ദേഹം പിന്നീട് മുഖ്യ ഉപദേഷ്ടാവായി.

വ്യക്തിപരമായ കാരണങ്ങളാലാണു രാജിയെന്നാണ് അറിവ്. കാബിനറ്റ് സെക്രട്ടറിയാകുന്നതിനു മുൻപ് ഊർജ വകുപ്പിൽ സെക്രട്ടറിയായിരുന്നു. പ്രധാനമന്ത്രി അധികാരത്തിൽ തുടരുന്നതുവരെയായിരുന്നു സിൻഹയുടെ കാലാവധി. പുതുച്ചേരിയിൽ ലെഫ്റ്റനന്റ് ഗവർണറായി അദ്ദേഹത്തെ പരിഗണിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

By Divya