Mon. Dec 23rd, 2024
തിരുവനന്തപുരം:

കള്ളവോട്ടുകൾ ചേർത്ത്​ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടിന്​ സർക്കാർ ശ്രമിക്കുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഒരാളുടെ പേരിൽ തന്നെ നിരവധി വോട്ടുകൾ ചേർത്തുള്ള ക്രമക്കേടാണ്​ നടത്തുന്നതെന്നും അവ നീക്കം ചെയ്യണമെന്നും അ​ദ്ദേഹം പറഞ്ഞു. കൊല്ലത്ത്​ മാത്രം 2534 വോട്ട്​ ഇരട്ടിപ്പുകൾ തങ്ങളുടെ പ്രവർത്തകർ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴക്കൂട്ടത്ത്​ നാലായിരത്തിലധികം കള്ളവോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്​. വോട്ടർപട്ടികയിലെ ഇരട്ടിപ്പുകൾ തിരഞ്ഞെടുപ്പ് കമ്മീഷന് എളുപ്പത്തിൽ കണ്ടെത്താനാകുമെന്നും അവ ഉടനെ നീക്കം ചെയ്​ത്​ വോട്ടർപട്ടിക കുറ്റമറ്റതാക്കണമെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ടുകൾ ചേർക്കാൻ ഉദ്യോഗസ്​ഥരെ നിയമിച്ചിട്ടുണ്ടോ എന്ന്​ സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

By Divya