Mon. Dec 23rd, 2024
കണ്ണൂര്‍:

നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. “മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. ആ പാര്‍ട്ടിയുടെ മഹിളാ വിംഗിൻ്റെ സംസ്ഥാനത്തെ പ്രധാനിയായിരിക്കുന്ന ഒരു സഹോദരിക്ക് ഇങ്ങനെ ഒരു നിലപാട് എടുക്കേണ്ടി വന്നിരിക്കുന്നു. പൊട്ടിക്കരഞ്ഞ് കൊണ്ട് കാര്യങ്ങൾ പറയുന്നതും കാണാനിടയായി. ആ കാര്യത്തിൽ ഉള്ള പ്രതികരണം പ്രതികരണം ഒരു രാഷ്ട്രീയ നേതൃതലത്തിൻ്റെ പക്വതയോടെയായിരുന്നോയെന്ന് എനിക്ക് സംശയമുണ്ട്. മറ്റ് കാര്യങ്ങള്‍ പറയാന്‍ ഞാൻ ആളല്ല’-  അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ സിപിഐഎം-ബിജെപി കൂട്ടുക്കെട്ടാണെന്ന ആര്‍എസ് എസ് സൈദ്ധാന്തികന്‍ ബാലശങ്കറിന്റെ പരാമര്‍ശത്തിനും മുഖ്യമന്ത്രി മറുപടി നൽകി. കേരളത്തില്‍ കോണ്‍ഗ്രസ്, ബിജെപി ഒത്തുകളിയാണ് നടക്കുന്നത് എന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

By Divya