Mon. Dec 23rd, 2024
കൊല്‍ക്കത്ത:

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിരന്തരം ഇങ്ങനെ കുത്തുവാക്കുകള്‍ പറഞ്ഞ് കമ്മീഷനെ താഴ്ത്തിക്കെട്ടരുതെന്നാണ് മമതയോട് കമ്മീഷന്‍ പറഞ്ഞത്.
തിരഞ്ഞെടുപ്പ് കമ്മീഷനെ ചെറുതാക്കിക്കാണിക്കാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്നും കമ്മീഷന്‍ ആരോപിച്ചു.

നന്ദിഗ്രാമില്‍വെച്ച് ആക്രമിക്കപ്പെട്ടെന്ന മമത ബാനര്‍ജിയുടെ വാദം തള്ളിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. മമത ബാനര്‍ജിക്കെതിരെ ആക്രമണം നടന്നിട്ടില്ലെന്ന് കമ്മീഷന്‍ പറഞ്ഞതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്കൊപ്പം നിന്ന് കളിക്കുകയാണെന്ന് മമത ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് മമത രംഗത്തുവന്നത്

By Divya