Tue. Jul 16th, 2024
stunt video viral in social media

ഗാസിയാബാദ്:

ഇൻസ്റ്റഗ്രാമിൽ വൈറലാകാൻ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവതികൾക്ക്​ പിഴയിട്ട്​ പൊലീസ്​. യുവതികളുടെ അഭ്യാസപ്രകടനം ട്രാഫിക്​ നിയമങ്ങൾ ലംഘിക്കുന്നതാണെന്ന്​ കണ്ടെത്തിയതിനെ തുടര്‍ന്ന്​ 28,000 രൂപ യാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് പൊലീസ് പിഴ ചുമത്തിയത്.

ബൈക്ക്​ ഓടിക്കുന്ന യുവതിയുടെ തോളിൽ മറ്റൊരു യുവതി ഇരുന്ന്​ അഭ്യാസപ്രകടനം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.  ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് പിഴ ചുമത്തുകയായിരുന്നു.

ഗുസ്​തിക്കാരിയായ സ്​നേഹ രഘുവൻശിയാണ്​ ബൈക്ക്​ ഓടിക്കുന്നത്​. സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്​തയായ ശിവാങ്കി ദബാസ്​ ഇവരുടെ തോളിൽ കയറിയിരുന്ന്​ അഭ്യാസ പ്രകടനം നടത്തുകയും ചെയ്യുകയായിരുന്നു.ഇരുവർക്കും എതിരെ പൊലീസ്​ സ്വമേധയാ കേസെടുക്കുകയായിരുന്നു.

https://www.youtube.com/watch?v=J4-I7zHfUbs

By Binsha Das

Digital Journalist at Woke Malayalam