കൊച്ചി:
തിരഞ്ഞെടുപ്പു കാലത്ത് ട്വിറ്ററില്‍ പ്രാദേശിക ഭാഷകളിൽ ആർക്കും രാഷ്ട്രീയം പറയാം. കേരളമടക്കമുള്ള 5 സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ചർച്ചകളും സംവാദങ്ങളും പ്രാദേശിക ഭാഷയില്‍ നടത്താന്‍ ട്വിറ്റര്‍ അവസരമൊരുക്കുന്നത്.
തിരഞ്ഞെടുപ്പു രാഷ്ട്രീയ ചർച്ചകൾക്കു ഭാഷയൊരു തടസ്സമാകരുതെന്ന ലക്ഷ്യമാണു തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ ട്വിറ്റർ നടപ്പാക്കുന്നത്.
ഇതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകളുടെയും അറിയിപ്പുകളും അനുബന്ധ വാർത്തകളും 6 ഭാഷകളിൽ കൃത്യതയോടെയുള്ള സേർച് ഓപ്‌ഷനുകളിൽ ലഭ്യമാക്കും.
ഫലപ്രഖ്യാപനം കഴിയുന്നതുവരെ ഇങ്ങനെ പ്രാദേശിക ഭാഷകളിൽ തിരഞ്ഞെടുപ്പു വർത്തമാനങ്ങൾ ട്വിറ്ററിലുണ്ടാവും. മേയ് 10 വരെ പ്രാദേശിക ഭാഷയിലുള്ള തിരഞ്ഞെടുപ്പ് ഹാഷ് ടാഗുകളും പ്രത്യേക ഇമോജികളും ട്വിറ്ററിൽ കാണാം.
https://www.youtube.com/watch?v=F-1X2ezPZlg