Mon. Dec 23rd, 2024
Mullaperiyar Dam

ന്യൂഡല്‍ഹി:

മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് മുന്നറിയിപ്പുമായി സുപ്രീംകോടതി. ജലസംഭരത്തെകുറിച്ചുള്ള വിവിരങ്ങള്‍ മേല്‍നോട്ട സമിതിക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ കെെമാറണമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. റൂള്‍ കര്‍വ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിക്ക് നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം.

ഇതിന്‍റെ ഉത്തരാവാദിത്തം ചീഫ് സെക്രട്ടറിക്കായിരിക്കാം. ഇത് നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രുമെന്‍റേഷന്‍ എന്നീ കാര്യങ്ങളില്‍ നാലാഴ്ചയ്ക്കകം മേല്‍നോട്ട സമിതി തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഉത്തരവ് നടപ്പിലാക്കിയതിന്‍റെ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കാനും മേല്‍നോട്ട സമിതിയോട് കോടതി നിര്‍ദ്ദേശിച്ചു.

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒരു കേസിലാണ് സുപ്രീംകോടതി സുപ്രധാനമായ ചില നിര്‍ദേശങ്ങള്‍ കോടതി മുന്നോട്ട് വെച്ചത്. ഏപ്രില്‍ 22 ന് കേസ് വീണ്ടും പരിഗണിക്കും

നേരത്തെ, റൂള്‍ കര്‍വ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നതിന് കഴിഞ്ഞ വര്‍ഷം തന്നെ സീപ്പര്‍ വെെസര്‍ ക്മമിറ്റി തമിഴ്നാട് സര്‍ക്കാരിനോട് വിവരങ്ങള്‍ തേടിയിരുന്നു. പക്ഷേ ആ വിവരം നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയത്.

https://www.youtube.com/watch?v=-dgk_hDWsvo

 

By Binsha Das

Digital Journalist at Woke Malayalam