Mon. Dec 23rd, 2024
തിരുവനന്തപുരം:

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച മുതിര്‍ന്ന നേതാവ് പി സി ചാക്കോ എൻസിപിയില്‍ ചേരുന്നു. എൻസിപി ദേശീയ നേതാവ് ശരദ് പവാറുമായി ഇന്ന് ചാക്കോ കൂടിക്കാഴ്ച നടത്തും. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്കായി പി സി ചാക്കോ പ്രചാരണത്തിന് ഇറങ്ങിയേക്കും.

കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ചാക്കോയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് എൻസിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ നേരത്തെ രംഗത്തതെത്തിയിരുന്നു. ഡല്‍ഹിയില്‍ കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പിസി ചാക്കോ കോണ്‍ഗ്രസ് വിട്ടത്.

നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കടുത്ത എതിര്‍പ്പാണ് രാജിക്ക് കാരണമായത്. തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

By Divya