Mon. Dec 23rd, 2024
കണ്ണൂർ:

ആരോഗ്യ മന്ത്രി കെകെ ശൈലജയുംള്ളവര്‍ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. കണ്ണൂർ ജില്ലയിലെ എട്ട് എൽഡിഎഫ് സ്ഥാനാർത്ഥികളാണ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുക. കൊവിഡ് മാനദണ്ഡം പാലിച്ച് ആൾക്കൂട്ടം ഒഴിവാക്കി, അതാത് മണ്ഡലങ്ങളിലെ വരണാധികാരികൾക്കാകും പത്രിക നൽകുന്നത്.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കളക്ട്രേറ്റിലെത്തി പത്രിക നൽകിയിരുന്നു. കൂത്തുപറമ്പ് സ്ഥാനാർത്ഥി കെപി മോഹനൻ നാളെയാണ് പത്രിക നൽകുന്നത്. നിയമസഭാ
തിരഞ്ഞെടുപ്പിലേക്ക് ഇന്നലെ കേരളമാകെ പത്രിക നൽകിയത് 13 വനിതാ സ്ഥാനാർത്ഥികളടക്കം 98 സ്ഥാനാർത്ഥികളാണ്.

പാലക്കാടാണ് ഏറ്റവും കൂടുതൽ പത്രിക ലഭിച്ചത്. 25 പേർ പത്രിക നൽകി. ഇതുവരെ 105 സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്.

By Divya