Mon. Dec 23rd, 2024
ന്യൂഡൽഹി:

വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചു. സർക്കാരിനു നിർമിക്കാനല്ല, വിൽക്കാൻ മാത്രമേ അറിയൂവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇത്തരം സ്വകാര്യവൽക്കരണം ഏതാനും കോർപറേറ്റുകളെ മാത്രമേ സഹായിക്കൂവെന്നും കൂട്ടിച്ചേർത്തു.

ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ സർക്കാരിന്റെ ബാക്കി ഓഹരി വിൽക്കുന്നുവെന്ന വാർത്തയുടെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പരാമർശം. കൊവിഡ് ഇപ്പോഴും ഭീഷണിയാണെന്നും മാസ്ക് ധരിക്കുന്നതടക്കമുള്ള മുൻകരുതലുകളിൽ നിന്നു പിന്നോട്ടു പോകരുതെന്നും അദ്ദേഹം കുറിച്ചു.

By Divya