കോട്ടയം:
ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ ലതികാ സുഭാഷിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. ലതികയുമായി സഹകരിച്ചാൽ കോൺഗ്രസ് പ്രവർത്തകർ നടപടി നേരിടേണ്ടിവരുമെന്ന് ഉമ്മൻചാണ്ടി മുന്നറിയിപ്പ് നൽകി. കോടിയേരിയുടെ പാർട്ടിയും ലതികാ സുഭാഷും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഇന്ന് കോട്ടയത്ത് പറയുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
മുന്നണിയെ വെല്ലുവിളിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ് പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ച ലതിക സുഭാഷിനെതിരെ ശക്തമായ നിലപാട് കൈക്കൊള്ളാൻ ആണ് കോൺഗ്രസിൻ്റെ തീരുമാനം. ഏറ്റുമാനൂരിൽ ലതികയുമായി സഹകരിച്ചാൽ കോൺഗ്രസ് പ്രവർത്തകർ നടപടി നേരിടേണ്ടി വരുമെന്ന് ഉമ്മൻ ചാണ്ടി മുന്നറിയിപ്പ് നൽകി.