Mon. Dec 23rd, 2024
ചൈന:

ചൈനീസ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് വീസ നൽകുമെന്ന് ചൈന. അമേരിക്ക, ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും വീസ നൽകുമെന്ന് ചൈന അറിയിച്ചു. കഴിഞ്ഞ മാർച്ചിലാണ് കൊറോണ വ്യാപനത്തിന് പിന്നാലെ ചൈനയിൽ വിദേശികൾക്ക് സന്ദർശന വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ചൈന വിദേശ സഞ്ചാരികളുടെ വിലക്ക് നീക്കാനൊരുങ്ങുകയാണ്.

ചൈനീസ് വാക്‌സിൻ സ്വീകരിക്കുന്നവർക്കാണ് ചൈനയിൽ പ്രവേശനം അനുവദിക്കുകയുള്ളു. വീസയ്ക്ക് അപേക്ഷിക്കുന്നതിന് 14 ദിവസം മുൻപ് ആദ്യ ഡോസ് വാ്ക്‌സിനോ, രണ്ട് ഡോസ് വാക്‌സിനോ എടുത്തിരിക്കണമെന്നതാണ് നിബന്ധന. ഇന്ത്യ, പാകിസ്താൻ, ഫിലിപ്പീൻ, ഇറ്റലി, ശ്രലങ്ക അടക്കമുള്ള രാജ്യങ്ങളിൽ ചൈനീസ് എംബസി ഇത് സംബന്ധിച്ച മാർഗ നിർദേശം പുറത്തിറക്കി.

By Divya