Wed. Jan 22nd, 2025
തമിഴ്നാട്:

തമിഴ്‌നാട്ടിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്ത് എഐഎഡിഎംകെ സ്ഥാനാർത്ഥി. ദിണ്ടിഗലിലെ സ്ഥാനാർത്ഥിയായ എൻ ആർ വിശ്വനാഥനാണ് വോട്ടർമാർക്ക് പണം വിതരണം ചെയതത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വിവാദമായി.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പ്രചാരണ പരിപാടിക്കിടെ റോഡരികിൽ നിൽക്കുകയായിരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അവരുടെ മുന്നിൽവച്ചിരുന്ന പാത്രത്തിൽ ഒരാൾ നോട്ടുകൾ ഇട്ട് നൽകുന്നതും പ്രായമായ ഒരാൾക്ക് സ്ഥാനാർത്ഥി നേരിട്ട് പണം നൽകുന്നതുമാണ് വിഡിയോയിൽ. സോഷ്യൽ മീഡിയയിൽ വിഡിയോ വൈറലാണ്.

സംഭവം വിവാദമായതോടെ എഐഎഡിഎംകെയ്‌ക്കെതിരെ ഡിഎംകെ രംഗത്തെത്തി. വിഷയം ചൂണ്ടിക്കാട്ടി ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഗൈഡ്‌ലൈൻ പുറത്തിറക്കമമെന്ന് ഡിഎംകെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സനർപാട്ടി കെ വിജയൻ രംഗത്തെത്തി.

By Divya