Thu. Jan 23rd, 2025
ന്യൂഡൽഹി:

കേരള നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ മൂന്ന് മുന്നണികളിലെയും വനിതാ പ്രാതിനിധ്യം കുറഞ്ഞതിനെതിരെ സിപിഐ നേതാവ് ആനി രാജ. സ്ത്രീകൾ ഇല്ലാതെ സ്ഥാനാർത്ഥി പട്ടിക മൂന്ന് മുന്നണികളുടെയും കൂട്ട തോൽവിയാണ്. സ്ത്രീകൾക്കിത് മതി എന്ന സമീപനമാണ് പുരുഷൻമാരുടെ ഭാഗത്ത് നിന്നുമുണ്ടായത്.

സീറ്റ് ലഭിക്കാതെ പോയതിൽ പ്രതിഷേധിക്കാൻ മുതിര്‍ന്ന ലതികാ സുഭാഷിനെ പോലെയുള്ളവരെ നേതാക്കൾ അപഹസിക്കുകയാണ് ചെയ്യുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം പോലും സ്ത്രീകൾക്കില്ലെന്ന രീതിയിലാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറയുന്നതെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.

ഇടത്പക്ഷ മുന്നണി കൂടുതൽ സ്ത്രീകൾക്ക് സീറ്റ്‌ നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ നിരാശയാണ് ഉണ്ടായത്. സ്ത്രീ ശാക്തികരണം സംസാരിക്കുന്ന പാർട്ടികൾക്ക് അത്‌ പ്രയോഗത്തിൽ കൊണ്ട് വരാൻ കഴിയുന്നില്ലെന്നും ആനി രാജ പ്രതികരിച്ചു.

By Divya