Thu. Sep 18th, 2025
തിരുവനന്തപുരം:

ആറ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ഇന്ന്. തർക്ക മണ്ഡലങ്ങളായ വട്ടിയൂർക്കാവ്, കൽപ്പറ്റ, കുണ്ടറ, പട്ടാമ്പി, തവനൂർ, നിലമ്പൂർ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.

വട്ടിയൂർക്കാവിൽ കരുത്തനായ സ്ഥാനാർത്ഥിയാകും എത്തുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വട്ടിയൂർക്കാവിൽ പി സി വിഷ്ണുനാഥിന്റെ പേരാണ് പരിഗണനയിൽ. കൽപ്പറ്റയിൽ ടി സിദ്ദിഖ് ആകും മത്സരിക്കുക. കുണ്ടറയിൽ കല്ലട രമേശ്, പട്ടാമ്പിയിൽ ആര്യാടൻ ഷൗക്കത്ത്, തവനൂർ നിയാസ് മുക്കോളി, നിലമ്പൂർ വി വി പ്രകാശ് എന്നിങ്ങനെയാണ് നേതൃത്വം പരിഗണിക്കുന്ന പേരുകൾ.

ഇന്നലെ 86 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഒൻപത് വനിതകളാണ് പട്ടികയിൽ ഇടംനേടിയത്. എന്നാൽ മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷിനെ പോലുള്ള നിരവധി അർഹരെ തഴഞ്ഞുവെന്ന ആരോപണവും ഉയരുന്നുണ്ട്.

By Divya