Mon. Dec 23rd, 2024
തിരുവനന്തപുരം:

രാജി തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കെപിസിസി സെക്രട്ടറി രമണി പി നായർ. വാർഡുതലം മുതൽ സംസ്ഥാനതലം വരെയുള്ള നേതാക്കൾ തനിക്കൊപ്പം രാജിവെക്കും. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇറങ്ങണോ എന്ന കാര്യത്തിൽ തീരുമാനം പിന്നീടായിരിക്കുമെന്നും രമണി പറഞ്ഞു.

സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെയാണ് കെപിസിസി സെക്രട്ടറി രമണി പി നായര്‍ രാജിവെയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. വാമനപുരത്തെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി. തന്നെ പട്ടികയില്‍ നിന്നും വെട്ടിയത് രമേശ് ചെന്നിത്തലയാണെന്നും രമണി പി നായര്‍ പറയുന്നു.

നേമത്ത് കെ മുരളീധരനെ അടക്കം ഇറക്കി മേൽക്കെ നേടാനുള്ള കോൺഗ്രസ് നീക്കങ്ങളല്ലാം കടുത്ത പ്രതിഷേധങ്ങളിൽ മുങ്ങി. സ്ഥാനാർത്ഥികളുടെ മികവിന് മുകളിലുയർന്നത് മണ്ഡലങ്ങളിലെമ്പാടുമുള്ള പ്രതിഷേധമായിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക വന്നതിന് പിന്നാലെ മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ്, പത്തനംതിട്ട മുൻ ഡിസിസി പ്രസിഡണ്ട് മോഹൻരാജ്‍, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലാൽ കല്‍പകവാടി എന്നിവരാണ് രാജിവെച്ചത്.

ആറന്മുളയിൽ പ്രതീക്ഷിച്ച സീറ്റ് ഇല്ലെന്നറിഞ്ഞതോടെ പൊട്ടിക്കരഞ്ഞായിരുന്നു മുൻ ഡിസിസി പ്രസിഡന്‍റ് മോഹൻരാജിന്‍റെ പ്രതികരണം.

By Divya