Mon. Dec 23rd, 2024
മാനന്തവാടി:

മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ദേശീയ നേതൃത്വം നിർദേശിച്ച സി മണികണ്ഠൻ പിന്മാറി. പണിയ വിഭാഗത്തിന് കിട്ടിയ അംഗീകാരമായി കാണുന്നെങ്കിലും രാഷ്ടീയ താത്പര്യങ്ങളില്ലാത്തയാളാണ് താനെന്ന് മണികൺഠൻ പറഞ്ഞു. തിരഞ്ഞെടുപ്പിലേക്ക് കടക്കാൻ താത്പര്യമില്ലാത്തതിനാലാണ് പിന്മാറുന്നതെന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു.

പണിയ വിഭാഗത്തിൽ നിന്നുളള സ്ഥാനാർത്ഥി എന്ന നിലയിലാണ് ദേശീയ നേതൃത്വം മണികണ്ഠനെ നിർദേശിച്ചത്. ബിജെപിയുടെ ആദ്യ പത്തിൽ മണികണ്ഠന്റെ പേരും ഉൾപ്പെടുത്തിയിരുന്നു.

By Divya