Mon. Dec 23rd, 2024
കോഴിക്കോട്:

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കെ കെ രമ പാര്‍ട്ടിയെ അറിയിച്ചു. ഇതോടെ വടകര നിയോജക മണ്ഡലത്തില്‍ കെ കെ രമ സ്ഥാനാര്‍ത്ഥിയാകില്ലെന്ന കാര്യത്തില്‍ തീരുമാനമായി. മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കും. യുഡിഎഫ് പിന്തുണയോടെയാണ് ആര്‍എംപി വടകരയില്‍ മത്സരിക്കുന്നത്.

കെ കെ രമ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തില്‍ കെ കെ രമ സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ പിന്തുണക്കുമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍, ഇത്തവണ മത്സരിക്കാന്‍ ഇല്ലെന്ന് രമ നേരത്തെ തന്നെ പറഞ്ഞിരുന്നു.

By Divya