Wed. Jan 22nd, 2025
ചെന്നൈ:

നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ ആക്രമണം. കാഞ്ചീപുരത്ത് തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങവേയായിരുന്നു ആക്രമണം.കമല്‍ഹാസന്റെ കാറിന്റെ ചില്ല് അക്രമികള്‍ തകര്‍ത്തു. കമലിനെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി.

വരുന്ന തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ മത്സരിക്കുന്നത്. ഇത് സംബന്ധിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക അറിയിപ്പുണ്ടായത് വെള്ളിയാഴ്ചയാണ്.

By Divya