Mon. Dec 23rd, 2024
കണ്ണൂർ:

മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കണ്ണൂർ കലക്​ടറേറ്റിൽ എത്തിയാണ്​ മുഖ്യമന്ത്രി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്​. ധർമടം മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായാണ്​ പിണറായി വിജയൻ മത്സരിക്കുക. എൽഡിഎഫ്​ നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു.

ധർമടത്ത്​ ഒരാഴ്ച അദ്ദേഹം പ്രചാരണം പൂർത്തിയാക്കിയിരുന്നു. സർക്കാറിന്‍റെ ക്ഷേമ പദ്ധതികൾ ഉയർത്തിക്കാട്ടിയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം. തുടർച്ചയായ രണ്ടാം തവണയാണ്​ അദ്ദേഹം ധർമടത്ത്​ മത്സരിക്കുന്നത്​. ആദ്യതവണ 35,000ത്തിലധികം ഭൂരിപ​ക്ഷത്തോടെയാണ്​ ധർമടത്ത്​ പിണറായി വിജയൻ ജയിച്ചത്​.

മൂന്നുതവണ കൂത്തുപറമ്പിൽനിന്നും ഒരു തവണ പയ്യന്നൂരിൽനിന്നും ജയിച്ച്​ പിണറായി വിജയൻ നിയമസഭയിലെത്തിയിരുന്നു. ധർമടത്തെ കോൺഗ്രസ്​ സ്​ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

By Divya