Thu. Jan 23rd, 2025
മലപ്പുറം:

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് ഇടഞ്ഞ് നില്‍ക്കുന്നവരെ അനുനയിപ്പിക്കാനുള്ള നീക്കം മുസ്ലീംലീഗ് തുടരുന്നു. ഇന്നലെ പരസ്യമായി നേതൃത്വത്തിന് എതിരെ രംഗത്ത് എത്തിയ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാവഹാജിയുമായി ഇന്ന് ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തും. മുസ്ലീംലീഗിൻ്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം കുറ്റമറ്റതാണെന്ന് പെതുവെ വിലയിരുത്തല്‍ ഉണ്ടെങ്കിലും പാര്‍ട്ടിക്ക് ഉള്ളിലെ പ്രവര്‍ത്തകരുടെ അമര്‍ഷം കൂടുതല്‍ മറനീക്കി പുറത്ത് വരികയാണ്.

മുന്‍പ് എങ്ങുംഇല്ലാത്തവിധം വലിയ പ്രതിസന്ധിയിലൂടെയാണ് ലീഗ് കടന്ന് പോകുന്നത്. സാധാരണ ലീഗിന്റെ അവസാന വാക്ക് പാണക്കാട് തങ്ങളുടെതാണ്, ഇതിനെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്ന പതിവ് ഇല്ല. എന്നാല്‍ ഇത്തവണ പതിവ് തെറ്റി. ചോദ്യം ചെയ്യുക മാത്രമല്ല പ്രവര്‍ത്തകര്‍ പാണക്കാട് എത്തുകയും, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി പരസ്യമാക്കി തെരുവില്‍ ഇറങ്ങുകയും ചെയ്തു.

By Divya