Mon. Dec 23rd, 2024
ന്യൂഡൽഹി:

കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉച്ചയോടെയാകാൻ സാധ്യത. സോണിയ ഗാന്ധി പട്ടിക കണ്ട ശേഷമായിരിക്കും പ്രഖ്യാപനം. എഐസിസി വാർത്താക്കുറിപ്പ് ഇറക്കുന്നതിന് മുമ്പ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താ സമ്മേളനം നടത്തി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും. ഇതിനായി എഐസിസിയുടെ അനുമതി തേടിയിട്ടുണ്ട്.

കെ മുരളീധരൻ്റെ പേര് നേമത്ത് അനുമതിക്കായി സോണിയ ഗാന്ധിക്ക് നൽകി. സംസ്ഥാന നേതാക്കൾ മുരളിയുടെ പേര് അംഗീകരിച്ചു. മുരളീധരനെ ഹൈക്കമാൻഡ് ഇന്ന് ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്.

നിലമ്പൂർ, പട്ടാമ്പി സീറ്റുകളിൽ പ്രഖ്യാപനം വൈകാനാണ് സാധ്യത. വി വി പ്രകാശിനെ മുല്ലപ്പള്ളി ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇന്ന് രാത്രി ഏഴ് മണിക്ക് തിരുവനന്തപുരത്ത് വച്ചാണ് ചർച്ച. ആര്യാടൻ ഷൗക്കത്തിനെയും വിളിപ്പിച്ചിട്ടുണ്ട്. ആറൻമുളയിൽ കെ ശിവദാസൻ നായരായിരിക്കും സ്ഥാനാർത്ഥി.

By Divya