Mon. Dec 23rd, 2024

മരട്:

കൊവിഡ് രോഗവ്യാപനം തുടരുന്നതിനിടെ  ഷിഗല്ല രോഗബാധ വീണ്ടും ആശങ്ക സൃഷ്ടിക്കുകയാണ്.  എറണാകുളത്ത് മരടില്‍ ഷിഗെല്ലയെന്ന് സംശയം ഉടലെടുത്തിരിക്കുകയാണ്.

നഗരസഭയിലെ 6-ാം ഡിവിഷൻ കാട്ടിത്തറയിൽ വാടകയ്ക്കു താമസിക്കുന്ന പാലാ സ്വദേശികളുടെ മകളായ മൂന്നു വയസ്സുകാരിക്കു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ ഷിഗെല്ല രോഗം കണ്ടെത്തി.

എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ റി​പ്പോ​ര്‍ട്ടി​ല്‍ ഷി​ഗെ​ല്ല​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും. ജി​ല്ല ആ​രോ​ഗ്യ​വി​ഭാ​ഗം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മ​റ്റും ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ എ​ത്തി വി​വി​ധ സാം​പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും ഈ ​റി​പ്പോ​ര്‍ട്ട്​ അ​ടി​സ്ഥാ​ന​മാ​ക്കി​യേ രോ​ഗം ആ​രോ​ഗ്യ വി​ഭാ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യു​ള്ളൂ​വെ​ന്നും ഡി.​എം.​ഒ പ​റ​ഞ്ഞു.

സംഭവത്തെ തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു നടപടികൾ സ്വീകരിച്ചു. ഷി​ഗെല്ലയുണ്ടെന്ന് സം​ശ​യി​ക്കു​ന്ന പ​രി​സ​രം ക്ലോ​റി​നേ​ഷ​ന്‍ ചെ​യ്തു.

By Binsha Das

Digital Journalist at Woke Malayalam