Mon. Dec 23rd, 2024
തിരുവനന്തപുരം:

യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സമ്മാനിച്ച ഐഫോണ്‍ തൻ്റെ കൈവശമുണ്ടെന്ന മാധ്യമവാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.

വിവാദ ഇടപാടിലെ ഐ ഫോണില്‍ തൻ്റെ സിംകാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് സാങ്കേതികമായി പരിശോധിക്കണമെന്നാണ് ആവശ്യം. സ്വന്തം ഫോണ്‍ നമ്പര്‍ സഹിതമാണ് വിനോദിനി പരാതി നല്‍കിയിരിക്കുന്നത്.

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണക്കരാര്‍ ലഭിച്ചതിൻ്റെ പ്രത്യുപകാരമായി യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ അഞ്ച് ഐഫോണുകളിലൊന്നില്‍ വിനോദിനിയുടെ പേരിലുള്ള സിംകാര്‍ഡ് ഉപയോഗിച്ചിരുന്നെന്നും ഇതേക്കുറിച്ച് അന്വേഷിക്കുന്നതിന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയെന്നുമാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.

By Divya