Sat. Nov 23rd, 2024
ഗോവ:

ഐഎസ്എല്ലിൻ്റെ ആറാം പതിപ്പ് ഫൈനലിൽ ചാമ്പ്യന്മാരായി മുംബൈ സിറ്റി എഫ്സി ഫറ്റോർദ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മുംബൈ കൊൽക്കത്തയെ തോൽപ്പിച്ചത്. ഐഎസ്എല്ലിലെ മുംബൈയുടെ ആദ്യ കിരീടമാണിത്. കളിയുടെ മുഴവൻ സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ നിൽക്കുകയായിരുന്നു. 90-ാം മിനിറ്റിൽ ബിപിൻ സിംഗ് നേടിയ ഗോളിലാണ് മുംബൈ കിരീടം ഉറപ്പിച്ചത്.

18ാം മിനിറ്റിൽ ഗോൾ നേടി ഡേവിഡ് വില്യംസ് കൊൽക്കത്തയെ മുന്നിലെത്തിച്ചെങ്കിലും ടിരിയുടെ സെൽഫ് ഗോൾ മുംബൈയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നു. ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തിയ മുംബൈ എഎഫ്സി. ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിരുന്നു.

By Divya