Mon. Dec 23rd, 2024
കോട്ടയം:

4 മണ്ഡലങ്ങളിൽ കേരള കോൺഗ്രസ് ജോസഫ്– ജോസ് വിഭാഗങ്ങൾ പരസ്പരം പോരാടും. കടുത്തുരുത്തി, ചങ്ങനാശേരി, തൊടുപുഴ, ഇടുക്കി, മണ്ഡലങ്ങളിലാണു നേർക്കുനേരങ്കം. പിറവത്തും കേരള കോൺഗ്രസ് മത്സരമുണ്ട്. അവിടെ കേരള കോൺഗ്രസ് (എം) കേരള കോൺഗ്രസ് (ജേക്കബ്) പോരാട്ടമാണ്.

ഇടുക്കിയിൽ ഇക്കുറി 2016ലെ സ്ഥാനാർഥികൾ തന്നെയാണ് കളത്തിൽ. എന്നാൽ ഇരുവരും കോർട്ട് മാറി. കെ ഫ്രാൻസിസ് ജോർജ് യുഡിഎഫിലും റോഷി അഗസ്റ്റിൻ എൽഡിഎഫിലും. 2016 ൽ നേരെ തിരിച്ചായിരുന്നു. കടുത്തുരുത്തിയിൽ മോൻസ് ജോസഫും സ്റ്റീഫൻ ജോർജും വീണ്ടും നേർക്കുനേർ.

ഇരുവരും തമ്മിലുള്ള നാലാമത്തെ മത്സരമാണിത്. 2001, 2006 തിരഞ്ഞെടുപ്പിൽ മോൻസ് എൽഡിഎഫിലും സ്റ്റീഫൻ യുഡിഎഫിലും സ്ഥാനാർഥികളായി. 2011ൽ മോൻസ് യുഡിഎഫിലും സ്റ്റീഫൻ എൽഡിഎഫിലും.

By Divya