Mon. Dec 23rd, 2024
തിരുവനന്തപുരം:

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ തർക്കങ്ങൾ അവസാനിക്കുന്നു. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കും. നേമത്ത് കെ മുരളീധരൻ അങ്കത്തിനിറങ്ങാൻ സാധ്യതയേറി. മുരളീധരനെ ഹൈക്കമാൻഡ് ഇന്ന് ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്.

കൊല്ലത്ത് ബിന്ദുകൃഷ്ണയും തൃപ്പൂണിത്തുറയിൽ കെ ബാബുവും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു. ഇരുവർക്കും സംസ്ഥാന നേതൃത്വത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചു. വട്ടിയൂർക്കാവിൽ കെ പി അനിൽകുമാറും സ്ഥാനാർത്ഥിയാകും. പി സി വിഷ്ണുനാഥ് കുണ്ടറയിലേക്ക് മാറും.

പട്ടാമ്പിയും നിലമ്പൂരും ഒഴികെയുള്ള മണ്ഡലങ്ങളിൽ ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. നിയമസഭ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്നായിരുന്നു തുടക്കത്തിൽ തീരുമാനിച്ചിരുന്നതെങ്കിലും നേമം പിടിച്ചെടുക്കാൻ കരുത്തൻ തന്നെ വേണമെന്ന നിർബന്ധമാണ് ഒടുവിൽ കെ മുരളീധരനെ തന്നെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിൽ. വെല്ലുവിളി ഏറ്റെടുത്ത് നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു.

By Divya