Thu. Jan 23rd, 2025
കോഴിക്കോട്:

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് കെ മുരളീധരന്‍ എം പി തനിക്ക് ബിജെപിയെ നേരിടാന്‍ ഭയമില്ലെന്നും മുരളീധരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകേണ്ട ആവശ്യമില്ലെന്നും ഐശ്വര്യ കേരള യാത്രയുടെ ഐശ്വര്യം കളയരുതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നേമത്ത് മത്സരിക്കാന്‍ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് ബിജെപിയെ നേരിടാന്‍ ഭയമില്ല. ആദായ നികുതി റെയ്ഡ് നടത്തിയിട്ടോ ഭീഷണിപ്പെടുത്തിയിട്ടോ എന്നെ മാറ്റാനാകില്ല. ഞാന്‍ എന്നും കോണ്‍ഗ്രസില്‍ തന്നെ ഉറച്ച് നില്‍ക്കും,’ മുരളീധരന പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്നത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പറയുന്നതു പോലെ അനുസരിക്കും. പാര്‍ട്ടി മാറി നില്‍ക്കാനാണ് പറയുന്നതെങ്കില്‍ അതുപോലെ ചെയ്യും.

By Divya