Wed. Jan 22nd, 2025
തിരുവനന്തപുരം:

നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പൂര്‍ത്തിയാക്കും. വൈകിട്ട് 6ന് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം പട്ടികയ്ക്ക് അന്തിമ രൂപം നല്‍കും. നാളെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.

ഇന്നലെ സംസ്ഥാന ബിജെപി നേതാക്കള്‍ ദേശീയ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ്, അമിത് ഷാ, ജെ പി നദ്ദ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനം സമര്‍പ്പിച്ച പട്ടികയില്‍ ചില മാറ്റങ്ങള്‍ നേതാക്കള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വി മുരളീധരന്‍ മത്സരിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. സുരേഷ് ഗോപി, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവരുടെ കാര്യത്തില്‍ ഇന്ന് തീരുമാനമാകും.

By Divya