Mon. Nov 25th, 2024
ന്യൂഡല്‍ഹി:

കടുത്ത ശൈത്യത്തെയും, കേന്ദ്രത്തിന്റെ ഇന്റര്‍നെറ്റ് ഉപരോധത്തെയും, സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളെയുമെല്ലാം ചെറുത്ത് തോല്‍പ്പിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ കുടില്‍കെട്ടി പ്രതിഷേധത്തിലേക്ക്.
കാര്‍ഷിക നിയമത്തിനെതിരെ നൂറ് ദിവസമായി ദല്‍ഹിയില്‍ തിക്രി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഇതുവരെ പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല. വരാനിരിക്കുന്ന വേനല്‍കാലത്തെ അതിജീവിക്കാന്‍ കൂടിയാണ് കര്‍ഷകര്‍ പുതിയ മാര്‍ഗങ്ങള്‍ തേടുന്നത്.

നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങിയാണ് കുടില്‍ നിര്‍മ്മാണം. കൂലി ഒഴിവാക്കാന്‍ കര്‍ഷകര്‍ തന്നെയാണ് കുടില്‍ കെട്ടുന്നത്. ഇരുപതിനായിരം മുതല്‍ 25,000 രൂപ ചിലവില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് കര്‍ഷകര്‍ ലക്ഷ്യമിടുന്നത്.

By Divya