Thu. Jan 23rd, 2025
കോട്ടയം:

ഡൽഹിയിലെ മാരത്തൺ ചർച്ചകൾക്ക് പിന്നാലെ ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തിരികെ എത്തി. ആവേശോജ്വലമായ സ്വീകരണമാണ് ഉമ്മൻചാണ്ടിക്കായി പ്രവർത്തകർ ഒരുക്കിയത്. ഉമ്മൻചാണ്ടിയെ ഒരു കാരണവശാലും നേമത്തേക്കോ മറ്റൊരു മണ്ഡലത്തിലേക്കോ വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി പ്രവർത്തകർ പുതുപ്പള്ളിയിലെ വീട്ടിന് മുന്നിൽ പ്രതിഷേധിക്കുകയാണിപ്പോൾ.

സ്ത്രീകൾ ഉൾപ്പടെയുള്ള പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയിട്ടുള്ളത്. ”‍ഞങ്ങടെ കുഞ്ഞൂഞ്ഞാ, ഞങ്ങടെ ഓമനനേതാവ്, വിട്ടുതരില്ലാ വിട്ടുതരില്ലാ”, എന്നിങ്ങനെ മുദ്രാവാക്യവും, ഉമ്മൻചാണ്ടിയുടെ വലിയ ഫ്ലക്സുമായി പ്രതിഷേധം തുടരുമ്പോൾ പ്രവർത്തകരിൽ ഒരാൾ ഉമ്മൻചാണ്ടിയുടെ വീടിന് മുകളിൽ കയറി പ്രതിഷേധിച്ചു.

By Divya