Mon. Dec 23rd, 2024
തിരുവനന്തപുരം:

നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക ചര്‍ച്ച ചെയ്യാനായി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ, മുതിര്‍ന്ന നേതാക്കളായ രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി തുടങ്ങിയവരും കേരളത്തില്‍ നിന്നുള്ള നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.

115 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന നേതൃത്വുമായി ഭിന്നതയില്‍ തുടരുന്ന ബിജെപിയുടെ മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേ തീരൂവെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. ഇതിനൊപ്പം തന്നെ തൃശൂരിലോ തിരുവനന്തപുരത്തോ സുരേഷ് ഗോപി മത്സരിക്കണമെന്ന നിർദ്ദേശവും കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്.

സുരേഷ് ഗോപിയുടെ പേര് തൃശൂര്‍, നേമം, തിരുവനന്തപുരം സെന്‍ട്രല്‍ അടക്കമുള്ള മണ്ഡലങ്ങളിലുണ്ടെങ്കിലും അദ്ദേഹം തിരുവനന്തപുരത്തു മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൃഷ്ണകുമാറിന്റെ പേരും തിരുവനന്തപുരത്തെ സീറ്റിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

By Divya