Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദ ഹിന്ദു പത്രത്തിന്റെ ചെയര്‍പേഴ്‌സണും മുന്‍ എഡിറ്ററുമായ മാലിനി പാര്‍ത്ഥസാരഥി. ഡിഎംകെ നേതാവ് സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാലിനി പാര്‍ത്ഥസാരഥി വിമര്‍ശനവുമായി മുന്നോട്ട് വന്നത്. ഇതാകട്ടെ പിന്നീട് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചു.

”കുടുംബവാഴ്ചയ്ക്ക് എതിരാണെന്ന് പറഞ്ഞ ഡിഎംകെ നേതാവ് സ്റ്റാലിന്‍ തന്റെ മകന്‍ മത്സരിക്കേണ്ടതില്ല എന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ ഇപ്പേള്‍ ഉദയനിധി സ്റ്റാലിനെ മത്സരിപ്പിക്കാനുള്ള തീരുമാനം സ്വജനപക്ഷപാതമാണ്,” എന്നായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മാലിനി പാര്‍ത്ഥസാരഥി പറഞ്ഞത്.

By Divya