Mon. Dec 23rd, 2024
കൊൽക്കത്ത:

മുൻ ബിജെപി നേതാവും കേന്ദ്രമ​ന്ത്രിയുമായിരുന്ന യശ്വന്ത്​ സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പശ്​ചിമബംഗാളിൽ നിയമസഭ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ്​ യശ്വന്ത്​ സിൻഹ തൃണമൂലിലെത്തുന്നത്​. കൊൽക്കത്തയിലെ പാർട്ടി ഓഫീസിലെത്തിയാണ്​ അദ്ദേഹം അംഗത്വം സ്വീകരിച്ചത്​.

ഡെറിക്​ ഒബ്രിയാൻ, സുദീപ്​ ബ​ന്ദോപാധ്യായ, സുബ്രത മുഖർജി എന്നിവരുടെ സാന്നിധ്യത്തിലാണ്​ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നത്​.2018ലാണ്​ യശ്വന്ത്​ സിൻഹ ബിജെപിയിൽ നിന്ന്​ രാജിവെച്ചത്​. വാജ്​പേയ്​ മന്ത്രിസഭയിൽ അദ്ദേഹം ധനകാര്യ വകുപ്പ്​ കൈകാര്യം ചെയ്​തിട്ടുണ്ട്.

By Divya