Thu. Jan 23rd, 2025
ആഗ്ര:

ചരിത്ര സ്​മാരകമായ താജ്​മഹൽ സമുച്ചയത്തിനുള്ളിൽ വെച്ച്​ പ്രാർത്ഥന നടത്തിയ മൂന്ന്​ ഹിന്ദു മഹാസഭ പ്രവർത്തകരെ അറസ്റ്റ്​ ചെയ്​തു. താജ്​മഹൽ കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ച്​​ ശിവ പ്രതിഷ്​ഠയിൽ പ്രാർത്ഥന നടത്തിയതിനാണ്​ ഒരു സ്​ത്രീയടക്കം മൂന്ന്​ പേരെ അറസ്റ്റ്​ ചെയ്​തത്​. സ്​മാരക സംരക്ഷണത്തിനായി വിന്യസിച്ച സിഐഎസ്​എഫ്​ ജവാൻമാരാണ്​ മൂവരെയും പിടികൂടി പൊലീസിലേൽപ്പിച്ചത്.

അവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും താജ്​ഗഞ്ച്​ പൊലീസ്​ സ്​റ്റേഷനിലെ ഇൻസ്​പെക്​ടർ ഉമേഷ്​ ചന്ദ്ര ത്രിപാഠി പറഞ്ഞു. സമുച്ചയത്തിലെ സെൻട്രൽ ടാങ്കിന് സമീപമുള്ള ബെഞ്ചിലിരുന്ന് ഹിന്ദു മഹാസഭയുടെ പ്രവിശ്യാ പ്രസിഡന്‍റ്​ മീന ദിവാകർ മറ്റ് രണ്ട് പേരോടൊപ്പം പ്രാർത്ഥിക്കാൻ തുടങ്ങുകയായിരുന്നു

By Divya