Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

കോണ്‍ഗ്രസിലെ തൊണ്ണൂറ്റിയൊമ്പത് ശതമാനം പേരും രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടി അംഗങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. അല്ലാതെ ഇന്ത്യ ടുഡെ ജേര്‍ണലിസ്റ്റുകള്‍ അല്ല.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം എല്ലാ പാര്‍ട്ടി അംഗങ്ങളോടും സംസാരിച്ചിരുന്നു. അതില്‍ ഭൂരിഭാഗം, അതായത് 99 ശതമാനം പേരും പറഞ്ഞത് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ആഗ്രഹിക്കുന്നുവെന്നാണ്’, ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

നേതൃത്വം അടിമുടി മാറണമെന്നാവശ്യപ്പെട്ട് 23 മുതിര്‍ന്ന നേതാക്കളാണ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കത്തയച്ചത്.പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് അയച്ചത്. ഗുലാം നബി ആസാദ് ഉള്‍പ്പടെയുള്ളവരാണ് നേതൃത്വത്തിന് കത്തയച്ചത്.

By Divya