Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നവരെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കരുതെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ നിഷ്പക്ഷര്‍ ആയിരിക്കണമെന്നും അതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആകരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഗോവയില്‍ നിയമ സെക്രട്ടറിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

കേരളം ഉള്‍പ്പടെ മിക്ക സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണമാരായി നിയമിച്ചിരിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അധിക ചുമതല  ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഏൽപ്പിക്കുന്നത് ഭരണഘടനയെ പരിഹസിക്കുന്നതാണെന്ന് കോടതി പറഞ്ഞു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാർ സ്വതന്ത്ര വ്യക്തികളായിരിക്കണമെന്നും സർക്കാരുമായി മറ്റേതെങ്കിലും പദവി വഹിക്കുന്ന ഒരാളെ നിയമിക്കാൻ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

By Divya