Mon. Dec 23rd, 2024
delivery boy Kamaraj responding to the issue

 

ചെന്നൈ:

സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്ത യുവതിയെ ഡെലിവറി ബോയ് ആക്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച് ഡെലിവറി ബോയ്. താൻ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും യുവതി വാക്കുകൾ കൊണ്ട്‌ അധിക്ഷേപിക്കുകയും ചെരിപ്പൂരി തന്നെ എറിയുക ആയിരുന്നെന്നും കാമരാജ് പറയുന്നു. സൊമാറ്റോ ഡെലിവറി എക്സിക്യുട്ടീവ് തന്റെ വീട്ടിൽ അതിക്രമിച്ച് കയറി തന്നെ ആക്രമിച്ചു എന്നായിരുന്നു ഹിതേഷ് ചന്ദ്രാനി എന്ന യുവതി ആരോപിച്ചത്.

ഗതാഗതക്കുരുക്കും മോശം റോഡും കാരണം ഡെലിവറി എത്തിച്ചു നൽകാൻ വൈകിയതിൽ താൻ അവരോട് ക്ഷമ ചോദിച്ചെന്നും എന്നാൽ തന്നോട് വളരെ മോശമായാണ് ചന്ദ്രാനി പെരുമാറിയതെന്നും ഡെലിവറി ബോയ് പറഞ്ഞു. യുവതിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കൈ കൊണ്ട് ഡെലിവറി ബോയ് തടഞ്ഞപ്പോൾ യുവതിയുടെ മോതിരവിരൽ അവരുടെ മൂക്കിൻമേൽ ഇടിക്കുകയും തുടർന്ന് രക്തം വരികയുമായിരുന്നു എന്നുമാണ് വിശദീകരണം.

https://www.youtube.com/watch?v=KV_23ANOYHI

By Athira Sreekumar

Digital Journalist at Woke Malayalam