Wed. Jan 22nd, 2025
തിരുവനന്തപുരം:

കോൺഗ്രസ്‌ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. 6 മണിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. ഉമ്മൻ ചാണ്ടി നേമത്ത് മത്സരിച്ചേക്കും. നേമത്ത് ഉമ്മൻ ചാണ്ടി വരുമെന്ന സൂചന ലഭിച്ചതോടെ ആവേശത്തിലാണ് കോൺഗ്രസ്‌ പ്രവർത്തകർ.

കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. 6 മണിക്കാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുക. 5 ദിവസം നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ഒടുവിൽ സ്ക്രീനിംഗ്‌ കമ്മിറ്റി നൽകുന്ന അന്തിമ പട്ടികയിൽ തിരഞ്ഞെടുപ്പ് സമിതി യോഗം നിലപാട് വ്യക്തമാക്കും.

ശേഷം പ്രഖ്യാപനം. പുതുപ്പള്ളിയിൽ അപ്രതീക്ഷിത സ്ഥാനാർഥിക്ക് സാധ്യതയുണ്ട്. കൽപ്പറ്റ, നിലമ്പൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ രാഹുൽ ഗാന്ധി തീരുമാനിക്കും. കെ സി ജോസഫിനും കെ ബാബുവിനും സീറ്റില്ല. തൃപ്പൂണിത്തുറയിൽ വേണു രാജാമണി സ്ഥാനാർഥിയാകും. ജോസഫ് വാഴയ്ക്കൻ കാഞ്ഞിരപ്പള്ളിയിലും മാത്യു കുഴൽ നാടൻ മുവാറ്റുപുഴയിലും മത്സരിച്ചേക്കും

By Divya