Wed. Jan 22nd, 2025
Zomato Delivery Boy attack Women

ബെംഗളൂരു:

ഡെലിവറി ബോയി യുവതിയെ മര്‍ദ്ദിച്ചതായി പരാതി. ബെംഗളൂരുവിലാണ് സംഭവം. ഓണ്‍ലൈനിൽ ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാൻ വൈകിയതിനെതുടർന്നുണ്ടായ തർക്കത്തിൽ സൊമാറ്റോ ഡെലിവറി ബോയി തന്‍റെ മൂക്കിന് ഇടിച്ചതായാണ് യുവതിയുടെ പരാതി.

കണ്ടൻറ് ക്രിയേറ്ററും മേക്കപ്പ് ആർട്ടിസ്​റ്റുമായ ഹിതേഷ ചന്ദ്രാനെയാണ് സൊമാറ്റോ ഡെലിവറി ബോയി മർദിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയത്.

യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പോസ്​റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചോരയൊലിക്കുന്ന മൂക്കുമായെത്തിയാണ് യുവതി വീഡിയോയില്‍ സംഭവത്തെ കുറിച്ച് പറഞ്ഞത്.

തര്‍ക്കത്തിനിടെ  ഡെലിവറി ബോയി തന്നോട് അപമര്യാദയായി പെരുമാറിയെന്നും ചീത്തപറഞ്ഞെന്നും ഇത് ചോദ്യം ചെയ്തപ്പോഴായിരുന്നു മര്‍ദ്ദനമെന്നും ഹിതേഷ ചന്ദ്രാനെയാണ് പറഞ്ഞു. ബെംഗളൂരുവിലെ ഇലക്ട്രോണിക് പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കി. 

സംഭവത്തില്‍ ക്ഷമാപണം നടത്തിയ സൊമാറ്റോ മെഡിക്കല്‍ സഹായം നല്‍കുമെന്നും അന്വേഷണത്തിന് സഹകരിക്കുമെന്നും ഭാവിയില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

അതേസമയം,  തന്നെ ചെരുപ്പുകൊണ്ട് അടിക്കുന്നത്​ തടയാൻ ശ്രമിച്ചപ്പോഴാണ് വാതിലിൽ തട്ടി യുവതിയുടെ മുഖത്ത് പരിക്കേറ്റതെന്ന്​ ഡെലിവറി ബോയി മൊഴി നൽകിയത്. 

https://www.youtube.com/watch?v=jZ95MNMH6AY

 

 

By Binsha Das

Digital Journalist at Woke Malayalam